മുംതാസ് എസിന് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻ്റെ ആദരം

New Update

publive-image

Advertisment

അരുവിത്തുറ: ഇന്ത്യൻ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളില്‍ നടന്ന ലോക യൂത്ത് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ ഏറ്റുവാങ്ങിയ മുംതാസ് എസിന് മാതൃകലാലയം വരവേൽപ്പ് നൽകി.

ഇന്ന് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട എംപി ആൻ്റോ അൻ്റണി മുതാസ്സിന് കോളേജിൻ്റെ ഉപഹാരം സമർപ്പിച്ചു.

വെരി: റവ. ഡോ. അഗസ്ത്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎല്‍എ പിസി ജോർജ്, കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, കോളേജ് ബർസാർ റവ:ഫാ ജോർജ് പുല്ലുകാലായിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് പാർലമെൻ്റിൽ അവതരിപ്പിച്ച പ്രസംഗം വേദിയിൽ പുനർ അവതരിപ്പിച്ചു കൊണ്ടാണ് അഭിനന്ദനങ്ങൾക്ക് മുതാംസ് മറുപടി നൽകിയത്.

 

 

pala news
Advertisment