നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കുവൈറ്റ് സിറ്റി: നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള്‍ കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍…

റെസ്റ്റോറന്റ്‌സ്, കഫേസ്, ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യക്കടകള്‍, ഇറച്ചി കടകള്‍, കോഴി കടകള്‍, പഴം-പച്ചക്കറി കടകള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, ക്രാഫ്റ്റ് ഷോപ്പുകള്‍, കാര്‍ ഷോറൂമുകള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, ഉപകരണ ഷോറൂമുകള്‍, മെയിന്റനന്‍സ്-റിപ്പയര്‍ ഷോപ്പുകള്‍, ലോണ്‍ട്രി, ടെലികമ്മ്യൂണിക്കേഷന്‍ ഇന്റര്‍നെറ്റ് സ്‌റ്റോറുകള്‍, ഒപ്റ്റീഷ്യന്‍ ഷോപ്പുകള്‍, വിത്ത് കടകള്‍.

×