New Update
Advertisment
തച്ചമ്പാറ:ദേശബന്ധു ഹയർ സെക്കൻററി സ്കൂളിൽ രാഷ്ട്രഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മുൻഷി പ്രേംചന്ദിന്റെ 128 -ാം ജന്മവാർഷികം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ
സമുചിതമായി ആഘോഷിച്ചു.
ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ എ.ഷാജഹാൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.പി.ജയരാജൻ, ഹെഡ്മാസ്റ്റർ ബെന്നി ജോസ് കെ, അധ്യാപകരായ സി.ഹനീഫ, എ.ആർ.സുധ, സുനിൽ കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.