സഹോദരനെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; അനുജനെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

തിരുവനന്തപുരം: സഹോദരനെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ച അനുജനെ അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശി മോഹനനെ ആര്യങ്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ മോഹനൻറെ ചേട്ടൻ ചന്ദ്രൻ ചികിത്സയിലാണ്.

Advertisment

കഴിഞ്ഞ വെളളിയാഴ്ചയാണ് 63 വയസ്സുകാരനായ ചേട്ടനെ മോഹനൻ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മൂത്ത സഹോദരനായ ചന്ദ്രനുമായി വഴക്കിട്ട മോഹനനെ അദ്ദേഹം വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമമെന്ന് പൊലീസ് പറഞ്ഞു.

രാത്രിയില്‍ ചന്ദ്രന്‍റെ കിടക്കയിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ജനാല വഴിയാണ് മോഹനൻ കട്ടിലിലേക്ക് പ്രെട്രോളൊഴിച്ചത്. കൊലപാതക ശ്രമത്തിന് ശേഷം കണ്ണൂരിലേക്ക് ഒളിവിൽ പോയ മോഹനനെ അവിടെ നിന്നാണ് പിടികൂടിയത്.

ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ മോഹനനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.

NEWS
Advertisment