മകനെ മൂന്നു ലിറ്റര്‍ വെള്ളം നിര്‍ബന്ധിച്ചു കുടിപ്പിച്ചു, ഒടുവില്‍ കുട്ടി മരിച്ചു ; പിതാവും വളര്‍ത്തമ്മയും അറസ്റ്റില്‍

New Update

കൊളറാഡോ : പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള മകനെ നിര്‍ബന്ധപൂര്‍വ്വം 3 ലിറ്റര്‍ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വളര്‍ത്തമ്മയേയും പിതാവിനേയും പൊലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ജൂണ്‍ 18 നാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവന്നത്.

Advertisment

publive-image

കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് നോര്‍ത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയന്‍ (41) താര സബിന്‍ (42) എന്നീ ദമ്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന്, ചൈല്‍ഡ് അബ്യൂസിനും കേസ്സെടുത്തതായി അറസ്റ്റ് അഫിഡ വിറ്റില്‍ പറയുന്നു.

വെള്ളം കുറവ് കുടിക്കുന്ന സ്വഭാവമായിരുന്നു കുട്ടിക്ക്. അതുകൊണ്ടു രാത്രി ബെഡില്‍ ചിലപ്പോള്‍ മൂത്രം ഒഴിക്കാറുണ്ടെന്നും അതിന് വലിയ ദുര്‍ഗന്ധമായിരുന്നുവെന്ന് വളര്‍ത്തമ്മ താര പറഞ്ഞു.

ഒരു ദിവസം ഭാര്യ തന്നെ ഫോണില്‍ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറ!ഞ്ഞു. റയന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ചര്‍ദ്ദിക്കുന്നതായി കണ്ടെന്നും പിന്നീട് നിലത്തു വീണെന്നും പറയുന്നു. നിലത്തു വീണ കുട്ടിയെ റയന്‍ കാലുകൊണ്ട് ചവിട്ടുകയും കൈയിലെടുത്ത് തല താഴേക്കായി വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസിനോടു പറഞ്ഞു. അവശനായ ബാലനെ രാത്രിയില്‍ കിടക്കയില്‍ കൊണ്ടുപോയി കിടത്തിയെന്നും നേരം വെളുത്തപ്പോള്‍ കുട്ടി ചലനരഹിതനായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറ!ഞ്ഞു.

കൂടുതല്‍ വെള്ളം കുടിക്കുന്നത് ഇലക്ട്രോളൈറ്റ് ബാലന്‍സ് തകരാറിലാക്കുമെന്നും സോഡിയം ലവലില്‍ പെട്ടെന്ന് വ്യതിയാനം സംഭവിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും പറയുന്നു. കൊറോണ നഴ്‌സ് റിപ്പോര്‍ട്ടില്‍ സഖറിയുടെ മരണം ബ്ലങ്ങ് ഫോഴ്‌സ് ട്രൗമയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment