പാം കോസ്റ്റ് (ഫ്‌ളോറിഡ): മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വര്‍ഷത്തെ ജയില്‍ ശിക്ഷ. നഥനിയേല്‍ ഷിമ്മലിനാണ് (25) ഫ്‌ളോറിഡാ സര്‍ക്യൂട്ട് ജഡ്ജ് ടെറന്‍സ് പെര്‍കിന്‍സ് കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 60 വയസ്സുള്ള മിഷലാണ് കൊല്ലപ്പെട്ടത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
/sathyam/media/post_attachments/xSXeZRKVBBpUTIYVhF5x.jpg)
മകനുമായി വാക്ക് തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് മാതാവ് മിഷല്‍ ഷിമ്മല്‍ മകന്‍ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാര്‍ന്നു മാതാവ് മരിക്കുന്നതുവരെ മകന്‍ ആ ദൃശ്യങ്ങള്‍ നോക്കി നിന്നിരുന്നു. പിന്നീട് മകന്‍ തന്നെ 911ല്‍ വിളിച്ചു. മാതാവിനെ വീട്ടില്‍ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സന്ദേശം നല്‍കുകയും ചെയ്തു.
പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടന്‍ ജോലി കണ്ടുപിടിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി നല്‍കി. മാത്രമല്ല വിവാഹ ബന്ധം ഒഴിവായ പിതാവിനെ മാതാവ് വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും മകന്‍ പറഞ്ഞു.
ബുധനാഴ്ച തന്നെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി ചെയ്ത തെറ്റില്‍ പശ്ചാതപിച്ചിരുന്നു. താന്‍ ചെയ്ത തെറ്റിന് ദൈവം മാപ്പു തരികയില്ല എന്നാണ് നഥനിയേല്‍ കോടതിയില്‍ പറഞ്ഞത്. മാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷി പത്രമാണ് ഈ സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us