പതിനെട്ട് വയസില്‍ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

New Update

ഇന്ത്യാന: ടെക്‌സസ് ഫോര്‍ട്ട് ഹുഡ് മിലിട്ടറി റിസര്‍വേഷന്‍ ക്യാംപിനു സമീപം ദമ്പതിമാരായ യൂത്ത് പാസ്റ്റേഴ്‌സിനെ തട്ടികൊണ്ടുപോയി തലയ്ക്കുവെടിവെച്ചു കൊല്ലുകയും മൃതദേഹം കാറിലിട്ടു തീ കൊളുത്തുകയും ചെയ്ത കേസില്‍ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടന്‍ ബെര്‍ണാര്‍ഡിന്റെ (40) വധശിക്ഷ നടപ്പാക്കി.

Advertisment

publive-image

ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു വധശിക്ഷ. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു. ബെര്‍ണാഡിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ ഫെഡറല്‍ അപ്പീല്‍സ് കോര്‍ട്ട് തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.

1999 ജൂണില്‍ നടന്ന കൊലപാതകത്തിന് ബെര്‍ണാര്‍ഡിന്റെ കൂട്ടുപ്രതികളായ രണ്ടു പേര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കാരണത്താല്‍ വധശിക്ഷ നല്‍കാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതി ക്രിസ്റ്റഫറിന്റെ വധശിക്ഷ സെപ്റ്റംബര്‍ 24ന് നടപ്പാക്കിയിരുന്നു. 70 വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലായ് മാസത്തിനുശേഷം പതിമൂന്നാമത്തെ ഫെഡറല്‍ വധശിക്ഷയും.

വിഷവാതകം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് അവസാന വാചകമായി പ്രതി പറഞ്ഞത് "ഐ ആം സോറി' എന്നാണ് കൊലചെയ്യപ്പെട്ട ദമ്പതിമാരുടെ കുടുംബാംഗങ്ങളെ നോക്കിയായിരുന്നു അത്. കൊല്ലപ്പെട്ട ദമ്പതികളായ ടോഡ്ബാഗ്ലിയും (26), ഭാര്യ സ്റ്റേയ്ഡി (28) ടെക്‌സസ് സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു. അയോവാ ഒസ്ക്കലൂസ ചര്‍ച്ച് പാസ്റ്റര്‍മാരായിരുന്നു ഇരുവരും.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രധാന പ്രതി ക്രിസ്റ്റഫറും, ബ്രാണ്ടനും കൂട്ടുക്കാരും ചേര്‍ന്ന് തടഞ്ഞു. കവര്‍ച്ച നടത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരേയും വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സൂത്രധാരകന്‍ ക്രിസ്റ്റഫറായിരുന്നു. ഇരുവരും ജീവനുവേണ്ടി യാചിച്ചുവെങ്കിലും നിര്‍ദയമായി ഇവരെ വെടിവെക്കുകയായിരുന്നു. ടോഡ് കൊല്ലപ്പെട്ടുവെങ്കിലും വെടിയേറ്റ ഭാര്യ കാറിനകത്തു കിടന്ന് വെന്തുമരിക്കുകയായിരുന്നു. ജയില്‍ ജീവിതത്തില്‍ ബ്രാണ്ടന്റെ ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും വന്നതിനാല്‍ വധശിക്ഷ ഒഴിവാക്കണെന്ന ആവശ്യം ശക്തിപ്പെട്ടിരുന്നു.

murder case
Advertisment