പതിനഞ്ചാം വയസ്സില്‍ ഇരട്ടകൊലപാതകം; 68 വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചനം

New Update

ഫിലഡല്‍ഫിയ: പതിനഞ്ചു വയസ്സില്‍ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ 1953 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ജൊ ലിവോണ്‍ (83) ജയില്‍ മോചിതനായി. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ആദ്യ കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനാണ് ജൊ.

Advertisment

publive-image

68 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജൊക്ക് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാനാവുന്നില്ല. അംബര ചുംബികളായ കെട്ടിടങ്ങള്‍, മനോഹരമായ റോഡുകള്‍ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ലെന്നാണ് പുറത്തു കാത്തുനിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരോടു ജൊ പ്രതികരിച്ചത്.

അലബാമയിലെ കൃഷിയടങ്ങളില്‍, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വളര്‍ന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സില്‍ ഫിലഡല്‍ഫിയായിലേക്ക് താമസം മാറ്റി. അവിടെ സ്കൂളിന്‍ ചേര്‍ന്നെങ്കിലും ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തില്‍ ഉയര്‍ച്ച ലഭിക്കാതിരുന്ന ജൊ രണ്ടുവര്‍ഷത്തിനുശേഷം കൗമാര പ്രായക്കാരുമായി കൂട്ടുചേര്‍ന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്. പതിനാലിനും, പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ ചേര്‍ന്ന ഹെഡ് ഹണ്ടേഴ്‌സ് എന്ന ഗുണ്ടാ സംഘത്തിന് രൂപം നല്‍കുകയും മദ്യത്തിനടിമകളാകുകയും ചെയ്തു.

1953 ഫെബ്രുവരി 20ന് ഇവര്‍ കൂട്ടം ചേര്‍ന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ചു അക്രമിക്കുകയും, 60, 65 ഉം പ്രായമുള്ള രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും, ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ജൊ ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരണെന്ന് കണ്ടെത്തി. കോടതി പരോളില്ലാതെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. നിരവധി നീതിപീഠങ്ങള്‍ ഈ കേസ് കേള്‍ക്കുകയും ഒടുവില്‍ മോചനത്തിന് വഴി തെളിയുകയുമായിരുന്നു.

murder case
Advertisment