Advertisment

മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ ഉൽസവം ജനുവരി 20, 21, 22 തീയതികളിൽ നടക്കും

New Update

publive-image

Advertisment

പാലാ: മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ ഉൽസവം ജനുവരി 20, 21, 22 തീയതികളിൽ നടക്കും. 20-ന് രാവിലെ 5.30 ന് ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ എട്ട് മുതൽ ശ്രീബലി എഴുന്നള്ളിപ്പ് തുടർന്ന് പറ വയ്പ്പ് വൈകിട്ട് 8 -ന് ദീപാരാധന, കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ.

21-ന് രാവിലെ 5.30 ന് ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പറവയ്പ്പ്, വൈകിട്ട് 5 മുതൽ പറവയ്പ്, 7-ന് ദീപാരാധന 7.30 -ന് അശ്വതി വിളക്ക്, വിളക്കിനെഴുന്നള്ളിപ്പും എതിരേൽപ്പും 10 -ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ.

22-ന് രാവിലെ 4.30 -ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, 5.30ന് ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ, 7 -ന് നവകം, കലശാഭിഷേകം, ശ്രീഭൂതബലി 9 -ന് വലിയ കാണിക്ക, ശ്രീ ബലി എഴുന്നള്ളിപ്പ്, പറവയ്പ്പ്, ചൊവ്വല്ലൂർ മോഹന വാര്യരുടെ പഞ്ചാരിമേളം, വൈകിട്ട് 5 മുതൽ പറവയ്പ്പ് 9 -ന് ദീപാരാധന 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്, എതിരേൽപ്പ്, 10 -ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ.

കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം കൊടുത്ത് ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് ജനറൽ കൺവീനർ അഡ്വ: ബിനു പുളിക്കകണ്ടം, പ്രസിഡന്റ് അഡ്വ: പി.കെ ലാൽ പുളിക്കകണ്ടം, സെക്രട്ടറി രമേശ് കുറ്റിയാങ്കൽ എന്നിവർ അറിയിച്ചു.

-അജിത് കുമാര്‍ പിജി

 

 

pala news
Advertisment