കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ “മുസിരിസ് ഗ്ലോബൽ” കുടുംബ സംഗമം 2020 സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, August 4, 2020

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ്‌ പ്രവാസിഫോറം ജിദ്ദ, വലിയ പെരുന്നാളിനോടു അനുബന്ധിച്ചു മുസിരിസ് ഗ്ലോബൽ കുടുംബ സംഗമം 2020 വെർച്യുൽ ആയി സംഘടിപ്പിച്ചു. സംഗമത്തിൽ യു.എ. ഇ , മസ്കറ്റ് ,യു.കെ , ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും കുടുംബങ്ങൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‌തു.

പ്രശസ്ത ചലചിത്രകാരനും ചലചിത്ര അക്കാദമി ചെയർമാനുമായ  കമൽ കുടുംബ സംഗമം ഉത്ഘാടനംചെയ്തുകൊണ്ട് അതിജീവനത്തിന്റെ കാലഘട്ടത്തിൽ ലഭ്യമായ മാധ്യമം ഉപയോഗിച്ചു കാലപ്രവർത്തനങ്ങളിലൂടെ ആത്മ സംഘർഷം കുറയ്ക്കുവാനും ഐക്യവും മാനവികതയും നിലനിർത്തുവാനും ആഹ്വാനം ചെയ്തു.

കോവിഡ് 19 മുൻകരുതൽ ആശയമാക്കി മുസ്‌രിസ് കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കിയ വീഡിയോ പ്രദർശനം നടന്നു., സഗീർ പുതിയകാവ്, റയ്യാ ഷറഫുദ്ദീൻ, റൈമി ഷറഫുദ്ദീൻ, അഹദ് അയ്യാരിൽ, ഇഷാൻ അയ്യാരിൽ, റയ്ഹാൻ ഉദയൻ, റയ്യാൻ രാജു, മിൻഹാ സാബു, ഇശൽ ഫാത്തിമ, ലിയാന, നാസില, നഹാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചപ്പോൾ, അഹ്‌ലം അൻവർലാൽ, മറിയം അബ്ദുൽഅസീസ് എന്നിവർ നൃത്തവും അവതരിപ്പിച്ചു. നാദിർ യൂനസിന്റെ മാജിക് നമ്പറുകൾ പരിപാടിക്ക് മാറ്റ് കൂട്ടി.

പത്താം തരത്തിൽ 91.2 ശതമാനം മാർക്ക് നേടി പാസ്സായ അഫ്രിൻ മുഹമ്മദിനെയും, പന്ത്രണ്ടാo തരത്തിൽ 93.8 ശതമാനo മാർക്ക് നേടിയ ഐഷ അൻവർ ലാലിനേയും, 91.2 ശതമാനം മാർക്ക് നേടിയ ഫാത്തിമ അബ്ദുൽ കാദറിനേയും, 90.3 ശതമാനം മാർക്ക് നേടിയ ഗസൽ ഐഷയെയും രാജു ഷംസുദ്ദീൻ സദസ്സിനു പരിജയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു.

മുസ്‌രിസ് ഐടി മെമ്പർമാരായ മുഹമ്മദ് ഷിഹാബ് അയ്യാരിൽ, രാജൂ ഷംസുദ്ദീൻ, അൻവർ ലാൽ എന്നിവർ വെർച്യുൽ സംഗമം നിയന്ത്രിച്ചു. തുഷാര ശിഹാബ്, അജ്ന അൻവർലാൽ, ഷൈബാനത് യൂനുസ് ,സബീന സഫറുള്ള, ഷജിറ ജലീൽ, സുമിത, അബ്ദുൽ അസീസ്, ഷഹാന, രാജു, സഫറുള്ള, മുഹമ്മദ് നിസാർ, സക്കീർ ഹുസ്സയിൻ കറുകപാടത്, ഹനീഫ ചെളിങ്ങാട്, സലാം എമ്മാട്, കമാൽ മതിലകം, സാബിർ, ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകിയ സംഗമത്തിൽ  താഹ മരിക്കാർ അധ്യക്ഷത വഹിച്ചു. യൂനസ് കാട്ടൂർ സ്വാഗതവും, അബ്ദുൽ അസീസ് അറക്കൽ നന്ദിയും പറഞ്ഞു.

×