യശ:ശരീരനായ എബ്രഹാം പടിഞ്ഞാറേത്തലക്കൽ 1988-ൽ രചിച്ച് സംഗീതം പകർന്ന ക്രിസ്തുമസ് ഗാനം ഒരു കൂട്ടം ഗായകര്‍ സ്മ്യൂളില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമാകുന്നു...

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

'തുമ്പപ്പൂ താലമുടഞ്ഞു തുമ്പപൂക്കൾ ചിതറി മേലെ'...! മലങ്കര ഓർത്തഡോക്സ്
സഭയുടെ സ്വർഗ്ഗീയ ഗായകൻ എന്ന് പരി. മാത്യൂസ് ദ്വിതീയൻ ബാവ (ഏഞ്ചൽ ബാവ)
വിശേഷിപ്പിച്ച യശ്ശഃശരീരനായ എബ്രഹാം പടിഞ്ഞാറേത്തലക്കൽ 1988ൽ
രചിച്ച് സംഗീതം പകർന്ന ക്രിസ്തുമസ് ഗാനം.

Advertisment

അർത്ഥ സമ്പുഷ്ടവും, ഇമ്പകരവും, ആവർത്തന വിരസതയില്ലാത്തതുമായ വരികൾ കൊണ്ടും, വ്യത്യസ്ഥമായ ഈണം കൊണ്ടും കാലത്തെ അതിജീവിക്കുന്ന ശ്രവണമനോഹരമായ ഗാനം. സ്‌മ്യൂൾ ആപ്പിന്റെ പരിമിതികളിൽ നിന്നുകൊണ്ട്, ഒരു കൂട്ടം ഗായകർ ചേർന്ന് അവതരിപ്പിക്കുന്നു.

കോവിഡ് തീർത്ത അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടു കൊണ്ട് 20 ഗായകരടങ്ങുന്ന കൂട്ടം ഇറക്കിയിരിക്കുന്ന നാലാമത്തെ ഗാനമാണിത്. ക്രിസ്തുമസ് കാലത്ത് രണ്ടു ഗാനങ്ങളാണ് ഇവരുടേതായി പുറത്തുവരുന്നത്.

അതിൽ ആദ്യ ഗാനം ഡിസംബര്‍ 11ന് ഫെയിസ് ബുക്കുവഴി പോസ്റ്റ് ചെയ്യുകയും, മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു മുന്നേറുകയാണ്. പ്രവാസ ലോകത്തു നിന്നും എറണാകുളം സ്വദേശിയായ ക്രിസ്തീയ ഗായക സംഘ പരിശീലകൻ സാബു ജെ. ചാണ്ടിയാണ് ഇതിൻ്റെ സംഘാടകൻ.

മൂന്ന് പതിറ്റാണ്ടായി തുടരുന്ന തൻ്റെ സംഗീത പരിചയവും അനുഭവവും താൽപര്യവും അർപ്പണബോധവും ഉള്ളവരോടൊപ്പം പങ്കുവച്ചപ്പോൾ മികച്ച സൃഷ്ടികൾ
പിറവിയെടുക്കുകയായിരുന്നു.

ഇന്ത്യ, യു.എ.ഇ, സൗദിഅറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓൺലൈനിലൂടെ പരിശീലിക്കുകയും സ്മ്യൂൾ ആപ്പിലൂടെ ഇവർ ഒത്തു ചേരുകയുമായിരുന്നു. ക്രിസ്തുമസ്ക്കാലത്ത് ഒരു വിരുന്നായി മാറിയിരിക്കുകയാണീ ഗാനം.
ഫെയ്സ് ബുക്ക് ലിങ്ക്: https://m.facebook.com/story.php?story_fbid=10214715323035298&id=1790806264&sfnsn=wiwspwa

Dubai news
Advertisment