'ശവ്വാല്‍ നിലാ' പെരുന്നാള്‍ സമ്മാനവുമായി അല്‍ സുവൈദ് ഗ്രൂപ്പ്

New Update

publive-image

ദോഹ: കോവിഡ് ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകത്തിന് ശവ്വാല്‍ നിലാ എന്ന സംഗീത സമ്മാനവുമായി അല്‍ സുവൈദ് ഗ്രൂപ്പ്. ഹാര്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലവി വയനാടന്റെ വരികള്‍ മുഹ്സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയും ഹിബ ബദ്റുദ്ധീനും മനോഹരമായി ആലപിക്കുന്ന സംഗീത ആല്‍ബം ആഘോഷങ്ങളുടെ ആരവങ്ങളില്ലാത്ത ഈ കാലഘട്ടത്തില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ ആത്മവിശ്വാസം പകരുന്ന സാന്ത്വനത്തിന്റെ സ്നേഹ സ്പര്‍ശമാണ്.

Advertisment

publive-image

ഫൈസല്‍ റസാഖിന്റെതാണ് ആശയം. റമദാനിന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത അഹ്ലന്‍ റമദാന്‍ എന്ന സംഗീത ആല്‍ബത്തിന് ലഭിച്ച സ്വീകാര്യതയും പിന്തുണയുമാണ് പെരുന്നാളിനും ഇത്തരമൊരു സംഗീത സമ്മാനമൊരുക്കാന്‍ പ്രേരകമായതെന്ന് അലവി വയനാടന്‍ പറഞ്ഞു.

ആല്‍ബത്തിന്റെ ഔപചാരികമായ ലോഞ്ചിംഗ് അല്‍ സുവൈദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്നു. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഗാനരചയിതാവും ഹാര്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലവി വയനാടന്‍, ഗായിക ഹിബ ബദ്റുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

-ഡോ. അമാനുല്ല വടക്കാങ്ങര

qatar news
Advertisment