അമ്മ സ്നേഹത്താല്‍ ശ്രദ്ധേയമാകുന്ന ഒരു കുഞ്ഞു ആല്‍ബം, “അമ്മക്കൊരുമ്മ” പാടിയത് നിഷ ബിനീഷ് .

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, May 14, 2020

റിയാദ് : എത്ര വളർന്നാലും, ഏത് പദവിയില്‍ എത്തിയാലും ഏഴാം കടൽ കടന്നാലും , എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഒരു മാറ്റവും തൊട്ടു തീണ്ടാത്തത് അമ്മയുടെ സ്നേഹം മാത്രമാണ് അമ്മ എന്ന നന്മമരം ആണ് നമ്മുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന ദെെവം. അന്ധകാരത്തെ മാറ്റി പ്രകാശം നൽകുന്ന ആദ്യഗുരുവാണ് അമ്മ. അമ്മയെ കുറിച്ച് ഒരുപാട് സംഗീത ആല്‍ബങ്ങള്‍ ,ഹൃസ്വചിത്രങ്ങള്‍ എല്ലാം നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് എത്ര പറഞ്ഞാലും കണ്ടാലും കേട്ടാലും എഴുതിയാലും മതിവരാത്ത ഒന്നാണ് അമ്മ സ്നേഹം …

ഗായിക നിഷ ബിനീഷ് .

അമ്മയെ കുറിച്ച് പാടുന്നത് എഴുതുന്നത്‌. നമ്മള്‍ എവിടെ പോയാലും എത്ര വളർന്നാലും ഏഴാം കടൽ കടന്നാലും ,എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഒരു മാറ്റവും തൊട്ടു തീണ്ടാത്തത് അമ്മയുടെ സ്നേഹം മാത്രമാണ് എന്നുള്ളത് പലവുര വായിച്ചിട്ടുണ്ട് ഇത്രയും എഴുതിയത് പ്രവാസ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട് കഴിവുള്ളവര്‍ അവര്‍ പലപോഴായി നമ്മ കലയിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഇവിടെ ഒരു കുഞ്ഞു സംഗീത ആല്‍ബം കോവിഡ് കാലത്ത് അത്തരത്തില്‍ ശ്രദ്ധിക്കപെടുകയാണ് “അമ്മക്കൊരുമ”

വലിയ പ്രചാരണം ഒന്നുമില്ലാതെ അമ്മ സ്നേഹത്തെ കുറിച്ച് വളരെ ചുരുങ്ങിയ വരികളില്‍ വളരെ മനഹോരമായി പാടിയ രണ്ടര മിനിറ്റുനുള്ളില്‍ ഉള്ള സംഗീത ആല്‍ബം പാടിയിരിക്കുന്നത് റിയാദിന്‍റെ കലാവേദികളിലൂടെ പ്രേഷകര്‍ക്ക് പരിചിതമായ നിഷ ബിനീഷ് ആണ്. ഫേസ് ബുക്കില്‍ സ്വന്തം പ്രൊഫൈലില്‍ ലോഡ് ചെയ്ത വീഡിയോ ഇതുവരെ മൂന്ന് ദിവസം കൊണ്ട് മുപ്പതിനായിരത്തില്‍ പരം ആളുകള്‍ കണ്ടു കഴിഞ്ഞു. വരികള്‍ ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരിയു ടെതാണ്, സംഗീതം കോളിന്‍സ് തോമസ്‌, കോര്‍ഡിനേറ്റര്‍ ജലിന്‍ കെ.എം, വിഷ്വല്‍ റെക്കോര്‍ഡിംഗ് ബിനീഷ് രാഘവന്‍ , എഡിറ്റിംഗ് ഗോപകുമാര്‍.എന്നിവരാണ് ഈ കുഞ്ഞു മ്യൂസിക്‌ ആല്‍ബത്തിന്‍റെ പിന്നണിയില്‍ ഉള്ളത്.

വളര്‍ന്നുവരുന്ന കഴിവുള്ള ഒരു ഗായികയാണ് നിഷ ബിനീഷ്. പഴയകാല ഗാനങ്ങള്‍ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പലപ്പോഴും റിയാദിലെ കലാവേദികളില്‍ തിളങ്ങാന്‍ നിഷക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി റിയാദിലുള്ള നിഷ ബിനീഷ് വീട്ടമ്മയാണ്, സംഗീതത്തോടൊപ്പം നൃത്തത്തിലും താല്പര്യമുള്ള നിഷ ബിനീഷ് സ്ത്രീ കൂട്ടായ്മകളിലും സജീവമാണ്. ഗുരുവായൂര്‍ സ്വദേശിയാണ്, ഭര്‍ത്താവ് ബിനീഷ് കഴിഞ്ഞ 24 വര്‍ഷമായി സൗദിയിലുണ്ട്, ഓഡിയോ വിഷ്വല്‍ എഞ്ചിനിയര്‍ ആണ് മക്കള്‍ അതുല്‍ കൃഷ്ണ, അശ്വിന്‍ കൃഷ്ണ, അശ്വിന്‍ ബാഗ്ലൂര്‍ ജെയിന്‍ യുണിവേഴ്സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുന്നു, അതുല്‍ യാര ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ്.

×