അഫ്‌സൽ യൂസഫിന്റെ പുതിയ ഗാനം 'സ്‌മൃതിയുടെ താഴ്‌വാരം' റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

കൊച്ചി: ആസ്വാദകർക്ക് എന്നും ഇമ്പമുള്ള ഗാനങ്ങൾ നൽകുന്ന അഫ്‌സൽ യൂസഫിന്റെ പുതിയ ഗാനമായ "സ്‌മൃതിയുടെ താഴ്‌വാരം" റിലീസ് ചെയ്തു. വിനായക് ശശികുമാർ രചന നിർവഹിച്ച് ആൻ എമി ആലപിച്ചിരിക്കുന്ന ഗാനം നഷ്ടപ്രണയത്തെ കുറിച്ചാണ്. കൊച്ചി, ഡൽഹി, ചെന്നൈ, പൂനെ എന്നിവടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഓണലൈൻ ആയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. കീ ബോർഡ് പ്രോഗ്രാമിങ് - റോഷൻ സെബാസ്റ്റ്യൻ, ഗിറ്റാർ - അബിൻ സാഗർ, സാരംഗി - അഹ്സാൻ അലി, സരോട് - അഭിഷേക് ബോർക്കർ.

Advertisment

വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സുമേഷ് ലാൽ, ദീപു ശശിധരൻ, ബിനു നൈനാൻ, അഖിലേഷ് കെ ആർ എന്നിവർ ചേർന്നാണ്. മഹേഷ് എസ് ആർ, അനീഷ് ചന്ദ്രൻ, അഖിൽ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും കളറിങ്ങും ചെയ്തിരിക്കുന്നത് ആൽബി നടരാജാണ്. മ്യൂസിക്247നാണ് ഈ ഗാനത്തിന്റെ നിർമാണവും റിലീസിംഗും ചെയ്തത്.

"സ്‌മൃതിയുടെ താഴ്‌വാരം" കാണാൻ : ">

music album
Advertisment