Advertisment

സംഗീത നാടക അക്കാഡമി നടത്തുന്ന കഥാപ്രസംഗ ശിൽപശാലയിൽ പങ്കെടുക്കാന്‍ അവസരം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ ശില്പശാല ഫെബ്രുവരി 6, 7, 8 തീയതികളിൽ കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിൽ നടക്കും.

പുതിയ തലമുറയെ കഥാപ്രസംഗം അഭ്യസിപ്പിക്കുക എന്നുള്ളതാണ് ശില്പശാല ലക്ഷ്യം വെക്കുന്നത്. നാല് കഥകൾ പഠിപ്പിക്കും. പഠിച്ച നാലുകഥകളും വിദ്യാർത്ഥികൾ നാലുപേർ സമാപന ദിവസം പിന്നണി സഹിതം അവതരിപ്പിക്കും. തുടർന്ന് ഈ കഥകൾ പൊതുവേദികളിലും അവതരിപ്പിക്കുന്നുണ്ടാകും.

ഇത് കൂടാതെ മൂന്ന് വിഷയങ്ങളിൽ ലഘു പ്രബന്ധങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു ചർച്ച ചെയ്യും. മുതിർന്നവർ അവരുടെ അനുഭവങ്ങൾ കൈമാറും. അൻപത് പേർക്കാണ് പ്രവേശനം. ഇതിൽ പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള മുപ്പതു പേരുണ്ടാകും.

മുപ്പത് യുവ കാഥികരെ രംഗത്തു സജീവമാക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയിൽ ഉള്ളവർ അഡ്വ: ഡി.സുരേഷ് കുമാർ, ഡയറക്ടർ (ശിൽപശാല ), മാനസരോവർ കെ.ബി.നഗർ 239. തെക്കേവിള പി.ഒ, കൊല്ലം. എന്ന വിലാസത്തിൽ കത്തയക്കണം.

താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ഉച്ചഭക്ഷണവും ചായയും നൽകും. മൂന്ന് ദിവസവും പൂർണമായി പങ്കെടുക്കുന്ന അൻപത് പേരുടെ അക്കൗണ്ടിലേക്ക് യാത്രാ ചിലവ് ഇനത്തിൽ അക്കാഡമി ആയിരം രൂപ അയച്ചുതരുന്നതാണ്. ക്യാമ്പ് പൂർത്തീകരിക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2021 ഫെബ്രുവരി ഒന്നിന് മുൻപ് ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ മുൻകൂട്ടി വിവരം അറിയിക്കും. കമ്മിറ്റിതീരുമാനം അന്തിമമായിരിക്കും. പേര്, വിലാസം, പ്രായം, വിദ്യാഭ്യാസം, തൊഴിൽ, ഈ രംഗത്തു് മുൻപരിചയമുണ്ടോ? എന്നീ വിവരങ്ങൾ കത്തിൽ ഉണ്ടായിരിക്കണം.

വിവരങ്ങൾക്ക്: ഫോൺ - 94474 79833.

kollam news
Advertisment