മരണ ഭയം നിറച്ച് മ്യൂസിക്കല്‍ ചെയര്‍;ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ഭയങ്കരമായ ഭയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വിപിന്‍ ആറ്റലി സിനിമ മ്യൂസിക്കല്‍ ചെയര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഹോംലി മീല്‍സ് എന്ന ശ്രദ്ധേയ സിനിമയിലൂടെ സംവിധാന രംഗത്തേക്കിറങ്ങിയ ആറ്റലിയുടെ രണ്ടാമത്തെ ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍.

Advertisment

മരണമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മുത്തശ്ശിയും ചെറുമകനും തമ്മിലുള്ള മരണത്തെക്കുറിച്ചുള്ള സംഭാഷണവും അത് കുട്ടിയെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മരിപ്പിനെക്കുറിച്ച് മുത്തശി പറയുന്ന കാര്യങ്ങള്‍ പിന്നീട് കുട്ടിയുടെ ജീവിതത്തെ ഭയപ്പെടുത്തുന്നു.

വിപിന്‍ ആറ്റലിയോടൊപ്പം അലന്‍ രാജന്‍ മാത്യൂവാണ് ചിത്രത്തന്റെ നിർമ്മാണം. സാജിദ് നാസറിന്റെതാണ് ഛായാഗ്രഹണം. സംവിധാനത്തിന് പുറമെ സംഗീതം, പശ്ചാത്തല സംഗീതം, വരികള്‍ എന്നിവയെല്ലാം വിപിന്‍ ആറ്റലി തന്നെയാണ് ഒറ്റക്ക് നിര്‍വഹിച്ചിരിക്കുന്നത്. അമീര്‍ ഇബ്രാഹിമാണ് എഡിറ്റിങ്. ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും.

Advertisment