വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാതെ ഒളിച്ചു കളിക്കുന്ന സർക്കാർ നിലപാട് പ്രതികളെ സംരക്ഷിക്കാന്‍ - കെ.പി.എ മജീദ്

New Update

publive-image

കുടുംബത്തെ വഞ്ചിച്ചതുകൊണ്ടാണ് അവരുടെ അമ്മയ്ക്ക് സമരം ചെയ്യേണ്ടി വന്നത്. വാളയാറിലെ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന കാര്യം ഏവർക്കും ബോദ്ധ്യമായ ഒന്നാണ്.

Advertisment

എന്നാൽ പ്രതികളെ രക്ഷിക്കാനാണ് കേസിന്റെ തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതായി തെളിഞ്ഞിട്ടും കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരുന്നതിൽ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റി.

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെ കേസ് തേച്ചു മായ്ച്ചു കളയാനാണ് ശ്രമമുണ്ടായത്. അരിവാൾ പാർട്ടിക്കാരാണ് പ്രതികളെ സഹായിച്ചതെന്ന പെൺകുട്ടിയുടെ അമ്മയുടെ മൊഴി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

സാക്ഷികളെ കൂറുമാറ്റാനും കേസ് വഴിതിരിച്ചുവിടാനും സി.പി.എം ശ്രമിച്ചുവെന്ന കാര്യം വ്യക്തമാണ്. ദലിത് പീഡനത്തിന്റെ കാര്യത്തിൽ യോഗിയുടെ യു.പിയും പിണറായിയുടെ കേരളവും ഒരുപോലെയാണെന്ന് തെളിയിക്കുന്ന സംഭവമാണ് വാളയാറിൽ നടന്നത്. ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാൻ സർക്കാർ തയ്യാറാവണം.

muslim league
Advertisment