കോർപ്പറേറ്റുകൾക്ക് ദാസ്യവേല ചെയ്യുന്നത് അവസാനിപ്പിക്കണം: മുസ്ലിം ലീഗ് നേതാക്കൾ

New Update

publive-image

വടക്കേക്കാട്: കോവിഡ് 19 പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാണ് ഇന്ധന വില വർദ്ധ നവെന്നു മുസ്‌ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബേബി മാലിക്ക് പറഞ്ഞു.

Advertisment

ദുസ്സഹമായ ജനജീവിതത്തിന് ഒരു വിലയും കൽപ്പിക്കാതെ ഇന്ധനത്തിന് ക്രമാതീതമായി വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരും കൂട്ടി വിൽക്കുന്നതിന്റെ പങ്കു പറ്റുന്ന സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നിലപാടുകളിൽ തുല്ല്യരാണെന്ന്‌ വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ വൈലത്തൂർ പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന മനുസരിച് വടക്കേക്കാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ലീഗ് കമ്മിറ്റി പഞ്ചായത്തിലെ വിത്യസ്ത മേഖലകളയ വടക്കേക്കാട് നാലാം കല്ല്, വൈലത്തൂർ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ

നൌഷാദ് വൈലത്തൂർ, സഫീർ വൈലത്തൂർ, മുനവ്വർ, റഹീസ്,നിഹാൽ എന്നിവർ വൈലത്തൂരും, മുഹമ്മദ്‌ ഷബീബ്, മുഹമ്മദ്‌ റഷാദ്, നിയാസ്,മാലിക്ക് വടക്കേക്കാട് എന്നിവർ നാലാംകല്ലിലും പ്രതിഷേധസമരത്തിന് നേതൃത്വം നൽകി

malesia
Advertisment