ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി കളക്ടറേറ്റിനു മുന്നില്‍ മുസ്ലിംലീഗ് പ്രതിഷേധ സദസ്സ് ജൂലൈ 13 ന്

New Update

publive-image

തൃശ്ശൂര്‍: ബാറുകള്‍ തുറന്നു കൊടുത്തും വിദേശമദ്യ ഷോപ്പുകള്‍ക്ക് മുന്‍പില്‍ നൂറുകണക്കിന്
മദ്യപന്മാര്‍ക്ക് പോലീസ് അകമ്പടിയോടെ സൗകര്യങ്ങളൊരുക്കി കൊടുത്തും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ പിണറായി സര്‍ക്കാര്‍ കേരളത്തിലെ വിശ്വാസി സമൂഹത്തിന് ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

Advertisment

40 പേര്‍ പങ്കെടുക്കാവുന്ന വിധം ജുമുഅ നിസ്‌കാരവും, കുര്‍ബാനകളും, ക്ഷേത്ര ദര്‍ശനങ്ങളും അനുവദിക്കണം. വിശ്വാസി സമൂഹത്തോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 13 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യും. മത - സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം അമീര്‍ ട്രഷറര്‍ എംപി കുഞ്ഞിക്കോയ തങ്ങള്‍, ഭാരവാഹികളായ ഐ ഐ അബ്ദുല്‍ മജീദ്, എം എ റഷീദ്, പി കെ ഷാഹുല്‍ ഹമീദ്, പി കെ മുഹമ്മദ് ഹാജി, എം വി സുലൈമാന്‍, സി എ ജാഫര്‍ സാദിഖ്, വി എം മുഹമ്മദ് ഗസാലി, സി എ അബ്ദുട്ടി ഹാജി, ഗഫൂര്‍ കടങ്ങോട്, ആര്‍ വി അബ്ദുള്‍ റഹീം, പി എ. ഷാഹുല്‍ഹമീദ്, വി കെ മുഹമ്മദ്, ഉസ്മാന്‍ കല്ലാട്ടയില്‍, ആര്‍ പി ബഷീര്‍, എ എസ് എം അസ്ഗ്റലി തങ്ങള്‍, കെ എ ഹാറൂണ്‍ റഷീദ്, എം. എ അസീസ്, എസ് കെ ഹാഷിം തങ്ങള്‍, എം കെ മാലിക്, എന്നിവര്‍ പ്രസംഗിച്ചു.

muslim league
Advertisment