ആരാധനാ സ്വാതന്ത്ര്യത്തിനായി നിയമലംഘന പ്രക്ഷോഭങ്ങൾ ആരംഭിക്കും - സി.എ മുഹമ്മദ് റഷീദ്

New Update

publive-image

തൃശൂർ:വെള്ളിയാഴ്ചകളിൽ ജുമുഅ നിസ്കാരത്തിന് പള്ളികൾ തുറക്കുവാൻ ഭരണകൂടം അനുമതി നൽകിയില്ലെങ്കിൽ നിയമലംഘന പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

Advertisment

ജുമുഅക്ക് പള്ളികളിൽ 40 പേർക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഹമ്മദ് റഷീദ്.

പള്ളികൾ തുറക്കുവാൻ മത നേതൃത്വങ്ങൾ തീരുമാനിച്ചാൽ ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് ഹരിതരാഷ്ട്രീയം കൂടെയുണ്ടാകും എന്നും മുഹമ്മദ് റഷീദ് പറഞ്ഞു. കോവിഡിന്റെ മറയാക്കി വിശ്വാസി സമൂഹത്തെ ദ്രോഹിക്കുന്ന സർക്കാർ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

muslim league
Advertisment