വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നുള്ള ജോസഫൈന്റെ രാജി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖം മിനുക്കല്‍ - സി.എ മുഹമ്മദ് റഷീദ്

New Update

publive-image

തൃശൂര്‍: വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നുള്ള ജോസഫൈന്റെ രാജി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖം മിനുക്കാനുള്ള കേവലം ഒരു നടപടി മാത്രമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

Advertisment

പീഡനത്തിന് ഇരകളായി മാറിയ സഹോദരിമാരേയും അവരുടെ കുടുംബങ്ങളെയും ചേർത്ത് നിർത്തുന്നതിനു പകരം വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടുകളാണ് വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ജോസഫൈൻ ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളതെന്ന് കേരളീയ സമൂഹം അനുഭവിച്ചറിഞ്ഞതാണ്.

ജീവിതത്തിൽ അനുഭവിച്ച വേദനകൾ പങ്കു വെക്കുന്ന സഹോദരിമാരെ കുറ്റപ്പെടുത്തുകയും അവരെ മാനസികമായി തകർക്കുകയും പൊതു സമൂഹത്തിനിടയിൽ അപമാനിക്കുകയും ചെയ്ത
ജോസഫൈനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

thrissur news
Advertisment