യുവാക്കൾ ചരിത്രബോധമുള്ളവരാകണം: മുസ്തഫ പി എറക്കൽ ദമാം

New Update

publive-image

ദമാം: പുതുതലമുറയിലെ യുവാക്കൾ ഇന്ത്യയുടെ സ്വന്തന്ത്ര്യസമര ചരിത്രം പഠിക്കാൻ തയ്യാറാവണമെന്ന് സിറാജ് അസി ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ പറഞ്ഞു,

Advertisment

സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാൽ സമരത്തിന്റെ നേതൃനിരയിൽ മതനേതാക്കളായിരുന്നിട്ടും ഇന്ത്യ ഒരു മതനിരപേക്ഷത രാജ്യമായി തന്നെ രൂപപ്പെടുകയും നിലനിൽകയും ചെയ്യുന്നു എന്നത് നാമെല്ലാവരും ഒരൊറ്റ ജനതയായി കഴിയാൻ പൂർവ്വികർ ആഗ്രഹിചിരുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐസിഎഫ് ദമാം സെൻട്രൽ പ്രസിഡണ്ട് അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടത്തിന്റെ അദ്ധ്യക്ഷതയിൽ എം നൗഷാദ് എംഎൽഎ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനല്ല മറിച്ച് ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടതെന്നും മതേതര ഇന്ത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചാ സംഗമത്തിൽ കെഎംസിസി പ്രൊവിൻസ് ജോ. സെക്രട്ടറി ഹമീദ് വടകര, സാമൂഹ്യ പ്രവർത്തകൻ ഹിദ്ർ മുഹമ്മദ്, ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് ദഅവാ സെക്രട്ടറി ഹാരിസ് ജൗഹരി, ആർഎസ്‌സി ദമാം ആക്ടി ങ് ചെയര്മാൻ സുബൈർ സഅദി തുടങ്ങിയയവർ സംബന്ധിച്ചു. മുഹമ്മദ് റൈഹാൻ ദേശഭക്തി ഗാനാലാപനവും, നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ പ്രമേയാവതരണവും, നാഷണൽ ദഅവാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഹ്‌സനി പ്രാർത്ഥനയും നടത്തി.

അബ്ദുൽ ജലീൽ മാസ്റ്റർ മോഡറേറ്ററായിരുന്നു. റാഷിദ് കോഴിക്കോട് സ്വഗതവും മുനീർ തോട്ടട നന്ദിയും പറഞ്ഞു

soudi news
Advertisment