മുത്തം പാളയത്തെ പൊതുകിണറിനു മുകളിൽ മാലിന്യം

ജോസ് ചാലക്കൽ
Saturday, May 30, 2020

പാലക്കാട്: കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ നഗരത്തിൻ്റെ ഹൃദയഭാഗമായ സുൽത്താൻ പേട്ട മുത്തം പാളയം തെരുവിൽ പൊതുകിണർ മാലിന്യത്താൽ നിറയുന്നു.

അറ്റ വേനലിലും നല്ല വെള്ളം കിട്ടുന്ന ഈ കിണറിൽ മാലിന്യം കൊണ്ടുവന്നിടൂ ന്നത് ശ്രദ്ധയിൽ പെട്ട അധികൃതർ കിണറിനു മുകളിൽ ഇരുമ്പു ഗ്രിൽ ഇട്ടീട്ടുണ്ടെങ്കിലും അതിനു മുകളിലും കിണറിൻ്റെ പരിസരത്തും മാലിന്യം നിക്ഷേപിക്കുകയാണെന്നും അതുകൊണ്ടു് വെള്ളം മോശമായതിനാൽ ആരും വെള്ളമെടുക്കുന്നില്ലെന്നും പരിസരവാസികൾ പറഞ്ഞു.

×