മൂത്തോന്‍റെ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാളിനെത്തും

ഫിലിം ഡസ്ക്
Wednesday, October 9, 2019

ടൊറന്‍റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ചു രാജ്യാന്തര ശ്രദ്ധ നേടിയ മൂത്തോന്‍റെ തിയേറ്റര്‍ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നനിര്‍വ്വഹിച്ചിരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. . നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനം കൂടിയാണ് ഒക്ടോബര്‍ 11 ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വിടും

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോന്‍റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്.

ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്.ഈ സിനിമയിലെ പ്രകടനം കണ്ടാണ് റോഷന്‍ മാത്യുവിനെ അനുരാഗ് കശ്യപ് തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ നായകനാക്കിയത്.

×