മുട്ടുചിറ കുടിയത്തുകുഴിപ്പിൽ പി. എം . തോമസ്‌ നിര്യാതനായി

ഷിജി ചീരംവേലില്‍
Saturday, January 25, 2020

വിയന്ന  .വിയന്ന മലയാളി  അസോസിയേഷന്‍  ജോ . സെക്രട്ടറി  ജിമ്മി  തോമസിന്‍റെ പിതാവ് ,   മുട്ടുചിറ കുടിയത്തുകുഴിപ്പിൽ പി. എം . തോമസ്‌ നിര്യാതനായി.കോതനല്ലൂർ ഇമ്മാനുവേൽ ഹൈസ്കൂളിലെ പ്രധാന ആധ്യാപകനായും  , കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് ആയും  ദീർഘ കാലം പ്രവർത്തിച്ചിരുന്നു.

സംസ്കാരം  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2..30 ന്  മുട്ടുചിറ  ഹോളി ഗോസ്റ്റ് ഫൊറോനപ്പള്ളിയില്‍  നടക്കും .

ഭാര്യ റിട്ടേർഡ് അധ്യാപിക കൊച്ചുത്രേസ്യ. മക്കൾ  ജോർജ്, റോസ്, ജിമ്മി .മരുമക്കൾ  സൗമിനി  മാരിപ്പുറത്ത് (പയസ്മൗണ്ട്)
ടെറിൻ  ഈട്ടിക്കൽ  (കുമളി ) അനുജ  പത്തുപറയിൽ  ( വൈക്കം )

×