ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു; ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍ എത്തി എഴുതണം

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു.

Advertisment

ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചത്. ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെആര്‍ടിഒ/ആര്‍ടിഒ മാരുമായി ബന്ധപ്പെടണം.

Advertisment