ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’ ട്രെയിലര്‍

ഫിലിം ഡസ്ക്
Sunday, May 19, 2019

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നര്‍മ്മത്തിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം.

ബാബുരാജ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, വിജയരാഘവന്‍, സലിംകുമാര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ബൈജു, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാനി ഖാദര്‍ ആണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍ഹവിക്കുന്നത് സമീര്‍ ഹഖ് ആണ്. വിഷ്ണു മോഹന്‍ സിത്താരയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×