രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: നൂറാടി പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്താൻ സഹായിച്ച യുവാക്കളെ ആദരിച്ചു. മൈലപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, ഡാർക് സിറ്റി വാട്ട്സ്അപ് ഗ്രൂപ് സ്പോൺസർ ചെയ്ത മൊമെന്റോകൾ റിട്ടയേർഡ് ആർ ഡി ഒ, പി എ അബ്ദുസ്സമദ്, വാർഡ് കൗൺസിലർ ബുഷ്‌റ സക്കീർ എന്നവർ കൈമാറി.

Advertisment

അബ്‌ദുറഹ്‌മാൻ, കമറുദ്ധീൻ, ഫക്രുദീൻ, ഷഫീക്, യൂനുസ്, ഷാനവാസ്‌, സൈനുദ്ധീൻ, അബ്ദു സമദ്, അജ്മൽ സാദിഖ് എന്നിവരെയാണ് ആദരിച്ചത്. നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ടു ജനോപകാര പ്രവർത്തനങ്ങളുമായി മൈലപ്പുറം കൂട്ടായ്മ പ്രദേശവാസികളുടെ ഹൃദയം കവർന്നു മുന്നേറുകയാണ്

Advertisment