മൈത്രി മഴവില്ല് ചിത്ര രചനാ മത്സരം ഒക്ടോബർ 18 ന്;റജിസ്ട്രേഷൻ ആരംഭിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, September 10, 2019

ജിദ്ദ : ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ , ഇന്ത്യൻ സമൂഹത്തിലെ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കുമായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു . ഒക്ടോബർ 18 വെള്ളിയാഴചയാണ്‌ ചിത്ര രചനാ -കളറിംഗ് മത്സരം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://tinyurl.com/y2lrv5bo എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു .

കിഡ്‌സ് , സബ് ജൂനിയർ , ജൂനിയർ, സീനിയർ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് മത്സരം . സ്ത്രീകൾക്കും മത്സരം സംഘടിപ്പി ക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത .ഓരോ വിഭാഗ ത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് വിജയികളെ തെരഞ്ഞെടുക്കും . വിജയികൾക്ക് മൈത്രി ശിശുദിനാഘോഷ ത്തിൽ ഉപഹാരങ്ങൾ നൽകും .

കഴിഞ്ഞ വർഷം നടത്തിയ മത്സരം ഏറെ ജന ശ്രദ്ധ നേടിയിരുന്നു. യാമ്പു , മക്ക , തായിഫ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പോലും മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു .അവസാനം തിരക്ക് കാരണം സംഘാടകർക്ക്‌ റെജിസ്ട്രേഷൻപരിമിതപ്പെടുത്തേണ്ടി വന്നു .

ജിദ്ദയിലെ പ്രമുഖ ചിത്രകാരൻ ആര്ടിസ്റ് അജയകുമാർ ആണ് പ്രോഗ്രാം കോഓർഡിനേറ്റർ . പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്.

×