‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ഒപ്പമഭിനയിച്ച കുട്ടികൾ ഇന്ന് ഇങ്ങനെയാണ്- ചിത്രം പങ്കുവെച്ച് നദിയ മൊയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. വിവിധ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി നദിയ പിന്നീട്. എൺപതുകളിലെ താരമായി മാറിയെങ്കിലും ആദ്യം ചിത്രം എന്നും സ്പെഷ്യലാണ് നദിയ മൊയ്തുവിന്.

Advertisment

ആദ്യ ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്നും നദിയയ്ക്ക് മനോഹരമായ ഓർമ്മകളാണ്. ഇപ്പോഴിതാ, രസകരമായൊരു ഓർമ്മ പങ്കുവയ്ക്കുകയാണ് നടി.

‘പഴയ ചില ചിത്രങ്ങളിലൂടെ നോക്കിയപ്പോൾ കണ്ടെത്തിയതാണ് .. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ എന്റെ കൂട്ടാളികളായ കുട്ടികൾ സമീറും ആസിഫും .. സമയം പറക്കുകയാണ്..’ നദിയ മൊയ്തു കുറിക്കുന്നു. ഒപ്പം, ചിത്രത്തിൽ നിന്നുള്ള ഒരു രംഗവും ആ കുട്ടികൾ വളർന്നപ്പോഴുള്ള ചിത്രവും നടി പങ്കുവയ്ക്കുന്നു.

80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു.

‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു അഭിനയിച്ചിട്ടുണ്ട്.

cinema
Advertisment