New Update
മുബൈ: നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയും എന്ന നിലയില്‍ ശ്രദ്ധേയയാണ് നഫിസ അലി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെയുടെയാണ് നഫീസ അലിയുടെ രാഷ്‍ട്രീയപ്രവര്‍ത്തനം. ഒട്ടേറെ ഹിറ്റുകളും നഫീസ അലി സ്വന്തമാക്കിയിട്ടുണ്ട്.
Advertisment
ഇപ്പോഴിതാ ക്യാൻസറിനെ അതിജീവിച്ച നഫിസ അലി അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ് എന്നും നഫില അലി തന്നെ അറിയിക്കുകയായിരുന്നു.
ഒട്ടേറെ പേരാണ് നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്. 64കാരിയായ നഫിസഅലിക്ക് ക്യാൻസർ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് നഫിസ അലി ഒരു സിനിമയില്‍ അഭിനയിക്കാൻ ഒരുങ്ങുന്നത്.
ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍.