ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ നഖങ്ങള്‍ നീക്കം ചെയ്തു

New Update

publive-image

ഹൂസ്റ്റന്‍:മുപ്പതുവര്‍ഷം ഇരുകരത്തിലും നീട്ടിവളര്‍ത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ നഖങ്ങള്‍ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങള്‍ ഫ്‌ലോറിഡാ ഒര്‍ലാന്റോ മ്യൂസിയത്തില്‍ സൂക്ഷിക്കും.

Advertisment

publive-image

2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണില്‍ നിന്നുള്ള അയ്യണ വില്യംസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചതെങ്കില്‍ 2021 ഏപ്രില്‍ എട്ടിന് നഖങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഇതു 24 അടിവരെ വളര്‍ന്നിരുന്നു.

publive-image

ഈ വാരാന്ത്യം ഫോര്‍ട്ട്‌വര്‍ത്തിലെ ഡര്‍മിറ്റോളജി ഓഫീസില്‍ എത്തിചേര്‍ന്ന അയ്യണ നഖങ്ങള്‍ വെട്ടിമാറ്റുന്നതിന് മുമ്പ്, 3 മണിക്കൂര്‍ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു. ഡര്‍മിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചു നഖങ്ങള്‍ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവര്‍ കൈവിരലിലെ നഖങ്ങള്‍ വെട്ടിമാറ്റിയത്. ദിനചര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട അയ്യണക്ക് നഖങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ അതിയായ സന്തോഷമായെന്ന് പ്രതികരിച്ചു.

publive-image

നഖം വളര്‍ത്തുന്നതില്‍ ഇനിയും എനിക്ക് താല്പര്യമുണ്ട്. എന്നാല്‍ അത് 6 ഇഞ്ചില്‍ കൂടാന്‍ അനുവദിക്കില്ല. അയ്യണ പറഞ്ഞു. ഒരു സ്ത്രീയുടെ ഇരുകരങ്ങളിലും നഖം വളര്‍ത്തിയ റെക്കോര്‍ഡ് 1979 ല്‍ ലി റെഡ്‌മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം. എന്നാല്‍ 2009 ല്‍ ഒരു വാഹനാപകടത്തില്‍ ഇവരുടെ നഖങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.

us news
Advertisment