മോഹന്‍ലാലിനൊപ്പം ജാക്കി ചാന്‍ മലയാളത്തിലേക്ക്, 'നായര്‍-സാന്‍' ഉടന്‍ തുടങ്ങും

New Update

ആക്ഷന്‍ കിംഗ് ജാക്കി ചാന്‍ മലയാളത്തിലേക്ക്. മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജാക്കി ചാന്‍ മലയാളത്തിലെത്തുന്നത്. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന 'നായര്‍-സാന്‍' ആയിരിക്കും ജാക്കി ചാന്റെ മലയാള ചിത്രം.

Advertisment

publive-image

ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണിയായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യസമരത്തിന്റെ കഥയായിരിക്കും ചിത്രം പറയുക. അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികളിക്കേ് അണിയറ പ്രവര്‍ത്തകര്‍ കടക്കും. 2008 മുതല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'നായര്‍ സാനി'നു വേണ്ടി. ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും കേട്ടിരുന്നു. ഒടുവില്‍ അത് യഥാര്‍ഥ്യമാവുകയാണ്. അങ്ങനെയെങ്കില്‍ ചരിത്രത്തിനായിരിക്കും സിനിമാ പ്രേമികള്‍ സാക്ഷ്യം വഹിക്കുക.

നവ്യ നായരെ നായികയാക്കി ഒരുക്കിയ കണ്ണേ മടങ്ങുകയായിരുന്നു ആല്‍ബര്‍ട്ടിന്റെ ആദ്യ ചിത്രം. മൂന്ന് ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രം നേടിയത്. മോഹന്‍ലാലും ജാക്കി ചാനും ഒരുമിക്കുകയാണെങ്കിലത് ലോക സിനിമയില്‍ തന്നെ വലിയ വാര്‍ത്തയായി മാറുമെന്നുറപ്പാണ്.

mohanlal nair san movie jackie chan
Advertisment