/sathyam/media/post_attachments/G4qT3lKpY8ycpt2vhGEW.jpg)
പാലക്കാട് :മുന്‍നിര അഗര്‍ബത്തി നിര്‍മാതാക്കളായ, സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി, ഓംശാന്തി നൈവേദ്യ കപ്പ് സാമ്പ്രാണി വിപണിയില്‍ ഇറക്കി. പരമ്പരാഗത സാമ്പ്രാണിയുടെ സവിശേഷമായ സുഗന്ധമാണ് നല്‍കുക. റെഡിടുയൂസ് കപ്പാണിത്.കരിയും സാമ്പ്രാണിയും നിറച്ച കപ്പ് ഉപയോഗിക്കാനും സൗകര്യപ്രദമാണ്.സാമ്പ്രാണി പുകയ്ക്കാന്‍ ചട്ടിയും കരിയും അന്വേഷിച്ചു നടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. തലമുറകളായി സാമ്പ്രാണി പുകയ്ക്കല്‍ കേരളത്തിലെ എല്ലാ വീടുകളിലും ഉണ്ടായിരുന്നു.
ഇന്നത്തെ മാറിയ ജീവിതശൈലിയില്‍ വീടുകളിലെ സാമ്പ്രാണി പുകയ്ക്കല്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. സാമ്പ്രാണി ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടെങ്കിലും അതിന്റെ അസൗകര്യവും ബുദ്ധിമുട്ടും മൂലം പലരും അതു വേണ്ടെന്നു വയ്ക്കുകയാണ് പതിവ്.നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗതമായ നമ്മുടെ ആചാരങ്ങളും ശീലങ്ങളും തുടരാന്‍ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ ഉല്പന്നം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ രംഗ പറഞ്ഞു.അസൗകര്യവും ബുദ്ധിമുട്ടുംമൂലം പലരും സാമ്പ്രാണി പുകയ്ക്കല്‍ വേണ്ടെന്നുവയ്ക്കുകയാണ് പതിവ്. അതുകൊണ്ടാണ് ഒരു റെഡിടുയൂസ് കപ്പ് സാമ്പ്രാണി അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.