New Update
Advertisment
ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കറ്ററി ദ നമ്പി ഇഫക്റ്റ്’. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ചിത്രം ഒരുങ്ങുന്നുവെന്നാണ് സൂചന. ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷം ചെയ്യുന്നത് നടന്‍ മാധവനാണ്.
ആനന്ദ് മഹാദേവനാണ് ആദ്യം ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില തിരക്കുകളെ തുടര്‍ന്ന് ആനന്ദ് പടത്തില്‍ നിന്നും പിന്മാറിയതോടെ മാധവന്‍ സംവിധയകന്റെ റോളിലേക്ക് കൂടി എത്തി.
ചിത്രത്തില്‍ നായികയായി എത്തുന്നത് സിമ്രാന്‍ ആണ്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലാണ് മാധവനും സിമ്രാനും ജോഡിയായി അഭിനയിച്ചിട്ടുള്ളത്.