കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ്; 2000 മുതല്‍ 10000 ദിര്‍ഹം വരെ പിഴ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചവരുടെ ചിത്രവും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ്. രണ്ടായിരം മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

Advertisment

മാസ്‌ക് ധരിക്കാതെ സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ചതിന് മൂന്ന് ഏഷ്യക്കാര്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. കര്‍ഫ്യൂ സമയത്ത് വീടിന് പുറത്തിറങ്ങിയതിന് രണ്ട് ഏഷ്യക്കാര്‍ക്കും ഒരു യുഎഇ സ്വദേശിക്കും 3000 ദിര്‍ഹം പിഴ വിധിച്ചു.

നിയമം ലംഘിച്ച് സംഘടിച്ചതിനും പാര്‍ട്ടി നടത്തിയതിനും ഒരു അറബ് പൗരന് പതിനായിരം ദിര്‍ഹവും മൂന്ന് അറബ് പൗരന്മാര്‍ക്കും ഒരു ഏഷ്യക്കാരന് അയ്യായിരം ദിര്‍ഹവും പിഴ ചുമത്തി.പ്രതിരോധ നടപടി സ്വീകരിക്കാത്തതിനാണ് ഏഷ്യക്കാരനും അറബ് പൗരനും രണ്ടായിരം ദിര്‍ഹം വീതം പിഴ വിധിച്ചത്.

Advertisment