Advertisment

സ്ഥിരോത്സാഹത്തിൻ്റെ പ്രതീകമായി നമിത നാരായണൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വീട്ടിൽ ഇന്റർനെറ്റ് കണക്ടിവിറ്റി വളരെ മോശം. നമിതയ്ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസ്സു കൾ ആരംഭിക്കുകയും ചെയ്തു. ആകെ വിഷമത്തിലായി.ലക്ച്ചർ കേൾക്കാനും അറിയാനും കഴിയുന്നില്ല. അടുത്തവീടുകളിലും പറമ്പിന്റെ പല ഭാഗങ്ങളിലും പോയി നോക്കി. ഒരു രക്ഷയുമില്ല.

Advertisment

വൈകിട്ട് ജോലികഴിഞ്ഞെത്തിയ അച്ഛനോട് വിവരം പറഞ്ഞു.ഏണിവച്ചു പുരപ്പുറത്തുകയറിനോക്കാൻ അച്ഛൻ പറഞ്ഞയുടൻ മാങ്ങാപറിക്കാനുള്ള എണികൊണ്ടുവന്ന് നമിത അനായാസം പുരമുകളിലെത്തി നോക്കിയപ്പോൾ തരക്കേടില്ലാത്ത നെറ്റവർക്ക് ലഭ്യമായി.

publive-image

പുരമുകളിലിരുന്നുള്ള നമിതയുടെ ഓൺലൈൻ പഠനം അച്ഛൻതന്നെയാണ് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത്‌. സംഗതി വൈറലായി.നാടും നാട്ടാരും നമിതയുടെ കഠിനാധ്വാനത്തെ ആവോളം അഭിനന്ദിച്ചു.

കോട്ടയ്ക്കൽ അടുത്തുള്ള അരീക്കൽ സ്വദേശിനിയായ നമിത , കുറ്റിപ്പുറം KMCT ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബിഎ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്.അച്ഛൻ നാരായണൻ കുട്ടി കോട്ടയ്ക്കൽ ആര്യവൈ ദ്യശാലയിലെ ജീവനക്കാരനാണ്. അമ്മ ജീജ മലപ്പുറം GMLP School അദ്ധ്യാപികയും. ഒരു ചേച്ചിയുമുണ്ട് നയന.

നമിതയെപ്പറ്റിയുള്ള വിവരമറിഞ്ഞ കോട്ടയ്ക്കൽ എംഎല്‍എ ശ്രീ സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ, അവരുടെ വീട്ടിലെത്തി നമിത യെ അഭിനന്ദിക്കുകയുണ്ടായി. നമിതയുടെ സ്ഥിരോത്സാഹം (Perseverance) മറ്റു കുട്ടിക ൾക്കെല്ലാം പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടുപിറകെ മികച്ച ഇന്റർനെറ്റ് സേവനവുമായി ഒരു കമ്പനിയെത്തി നമിതയുടെ വീട്ടിൽ വേഗതയുള്ള നെറ്റ് സൗകര്യം ലഭ്യമാക്കി. അതുകൊണ്ട്,

publive-image

ഇപ്പോൾ നമിത ഏണിയുമായി പുരപ്പുറത്തുകയറുന്നില്ല.നല്ല വേഗതയുള്ള നെറ്റ് സൗകര്യം ലഭിച്ചതിനാൽ പൂർണ്ണമായും വീട്ടിനുള്ളിലിരുന്നാണ് പഠനം. സിവിൽ സർവീസ് പഠനം നടത്താനുള്ള തയ്യറെടുപ്പുകളിലാണ് ഈ കൊച്ചുമിടുക്കിയപ്പോൾ. Rooftop Girl എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ നമിതയ്ക്ക് നൽകിയിരിക്കുന്ന പേര്.

ഇ.ടി മുഹമ്മദ് ബഷീർ എം.പിയും നമിതയുടെ അർപ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും അഭിന ന്ദിക്കുകയും എന്തുസഹായവും ലഭ്യമാക്കാൻ സന്നദ്ധനാണെന്നറിയിക്കുകയും ചെയ്തു. നമിതയുടെ ദൃഢനിശ്ചയവും ഉത്സാഹവും ഇന്നത്തെ തലമുറ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നമിത കേരളത്തിലെ പരിതാപകരമായ ഇന്റർനെറ്റ് നിലവാരത്തിൻ്റെ പ്രതീകമാണ്. ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഇക്കാലത്ത് നെറ്റ് കണക്ടിവിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സർക്കാരോ നേതാ ക്കളോ ഇനിയും ബോധവാന്മാരല്ല. ടിവി യും സ്മാർട്ടഫോണുകളുമായി ചാരിറ്റി ചെയ്യാൻ വെമ്പൽ കൊള്ളുന്നവർ ഇക്കാര്യത്തിൽ പലപ്പോഴും അജ്ഞരാണുതാനും.

നാട്ടിൽ ഇന്റർനെറ്റ് സേവനദാതാക്കളുടെ തന്നിഷ്ടമാണ് നടക്കുന്നത്. വേഗതയും കോണക്ടിവിറ്റിയും വളരെ പരിതാപകരമാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. എന്നാൽ വാങ്ങുന്ന പണത്തിന് ഒരിളവുമില്ല. ഇക്കാര്യത്തിൽ കർശനനിലപാടുകൾ ജനപ്രതിനിധികളും സർക്കാരും കൈക്കൊള്ളേണ്ടതുതന്നെയാണ്. ഇല്ലെങ്കിൽ ഓൺലൈൻ ക്ലാസ്സുകൾ പലതും പ്രഹസനമായി മാറപ്പെടും.

ഇപ്പോൾ ജിയോ നെറ്റ് വർക്ക്‌ വളരെ പരിതാപകരമാണ്. ഗ്രാമീണമേഖലകളിൽ പ്രത്യേകിച്ചും. ഐഡിയ,എയർടെൽ ഒക്കെ ജിയോയുടെ വഴിയേയാണ്.ബിഎസ്എന്‍ എല്‍ ന്റെ ദയനീയാവസ്ഥ പറയേണ്ടതില്ലല്ലോ.

കേബിൾ ഓപ്പറേറ്റർമാരുടെ വകയായ കേരള വിഷൻ നൽകുന്ന ബ്രോഡ്ബാൻഡ് കണക്ഷന് 3500 രൂപയാണ് മോഡം ,കേബിൾച്ചിലവ് എന്നപേരിൽ അവർ മുൻകൂറായി വാങ്ങുന്നത്. ആ തുക മടക്കിക്കിട്ടുകയുമില്ല. വളരെ അധികമാണിത്.അവരുടെ കസ്റ്റമർ കെയറിൽനിന്നും ഇതിനുള്ള വ്യക്തമായ മറുപടി ലഭിക്കാറില്ല.കസ്റ്റമർ എന്നും കബളിപ്പിക്കപ്പെടുകയാണ്. അതിനറുതിവരാൻ എല്ലാവരും ഇനി പുരപ്പുറത്തുകയ റേണ്ടിവരുമോ ആവോ?

namitha narayanan
Advertisment