മൂവാറ്റുപുഴയുടെ പകലുകളെ അർത്ഥ സംപുഷ്ടമാക്കുവാൻ 'നമ്മുടെ മൂവാറ്റുപുഴ' അവസരമൊരുക്കുന്നു…

New Update

publive-image

മൂവാറ്റുപുഴയുടെ നഗരഹൃദയത്തിൽ, ലതാ പാലത്തിൽനിന്നും ദൃശ്യമാകുംവിധം 'കാവുംപടിറോഡിൽ' ഒരുവശം റോഡിന് അഭിമുഖമായും, മറുവശം തൊടുപുഴയാറിൻ്റെ തീരത്ത്, 'വാക് വേ' യ്ക്ക് അഭിമുഖമായും സ്ഥിതിചെയ്യുന്നതും, ഇരുവശത്തുനിന്നും പ്രവേശിക്കുവാൻ സാധിക്കുന്നതുമായ 30 സെൻ്റ് സ്ഥലത്ത്, 'നമ്മുടെ മൂവാറ്റുപുഴ' എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, റിവർസൈഡ് കോഫീ സ്പോട് (ഓപ്പൺ റസ്റ്റോറൻ്റ് ), അഗ്രിക്കൾച്ചറൽ നഴ്സറി, എന്നിവ ഉൾക്കൊള്ളിച്ച ഒരുപുതിയ പദ്ധതി ആവിഷ്കരിച്ച് തയ്യാറാക്കിയിരിക്കുന്നു.

Advertisment

മൂവാറ്റുപുഴയുടെ സ്വച്ഛന്ദസൗന്ദര്യം നുകരുവാൻ, പുഴയോരനടപ്പാതയിൽ എത്തിച്ചേരുന്ന പ്രഭാത , സായാഹ്ന, സവാരിക്കാർക്കും, കുടുംബസന്ദർശകരടക്കമുള്ള മറ്റുസന്ദർശകർക്കും ആതിഥ്യമരുളും വിധം 'വാക് വേ' യിൽ നിന്നുകൂടി പ്രവേശനം സാദ്ധ്യമാക്കിക്കൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മൂവാറ്റുപുഴയിലെ ഏറ്റവും പ്രകൃതിരമണീയവും, ആസ്വാദ്യകരവുമായ ഇടത്ത്, തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളോടൊപ്പമുള്ള നിമിഷങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ്, 'നമ്മുടെ മൂവാറ്റുപുഴ' യുടെ ഈ ദൗത്യത്തിനു പ്രചോദനമായത്.

'നമ്മുടെ മൂവാറ്റുപുഴയുടെ' ഈ പുതിയ സംരംഭവുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സമാനഹൃദയരായ കൂട്ടുകാരെ സർവ്വാത്മനാ സ്വാഗതംചെയ്യുന്നു.

വിശദാംശങ്ങൾക്കായി 'നമ്മുടെ മൂവാറ്റുപുഴ' യുമായി ബന്ധപ്പെടുക. ഫോൺ: 9061613131

muvattupuzha news
Advertisment