തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡി വൈ എഫ് ഐക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ പിതാവും സഹോദരിയുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയമാണ് നന്ദുവിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് ഇവര്‍ പറയുന്നത്. ഡി.വൈ.എഫ്.ഐ.ക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. നന്ദുവിന്റെ ശബ്ദരേഖയും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്
ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ മര്‍ദിച്ചുവെന്നും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നുമാണ് ശബ്ദരേഖയിലുള്ളത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ഇവര്‍ നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്