‘അയ്യപ്പനും കോശിയും’ എത്തും മുമ്പേ താരമായി നഞ്ചമ്മ

ഉല്ലാസ് ചന്ദ്രൻ
Wednesday, February 5, 2020

പൃഥ്വിരാജിനെയോ ബിജുമേനോനെയോ അറിയാത്ത നഞ്ചമ്മ പാടിയ പാട്ട് സൂപ്പര്‍ ഹിറ്റ്. പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവന്നതോടെ നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മ താരമായിരിക്കുകയാണ്. ‘കലക്കാത്ത സന്തനമരം’ എന്നു തുടങ്ങുന്ന ഗാനം നഞ്ചമ്മയുടെ സ്വന്തം സൃഷ്ടിയാണ്.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായാണ് പൃഥ്വിരാജ്. കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരാണ് ബിജുമേനോന്‍. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.

ഡോണ്‍ മാക്സ് ആണ് ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത്. ‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

×