പാലക്കാട് നഗരത്തിൽ വിശക്കുന്ന വയറൂട്ടാൻ 'നന്മ'യുണ്ട്

New Update

publive-image

Advertisment

പാലക്കാട്: മഹാമാരിയുടെ ഈ പ്രതിസന്ധി കാലത്ത് വയറുനിറയെ ഭക്ഷണം നല്‍കാന്‍ തയാറാകുന്ന ആരെങ്കിലും ഉണ്ടാകുമോ? ഒരു സംശയവും വേണ്ട. കൈയില്‍ പണമില്ലെങ്കിലും
വിശക്കുന്നവരെ വയറൂട്ടാൻ പാലക്കാട് ഒരു സംഘമുണ്ട്, നന്മ ഫൗണ്ടേഷൻ ജില്ലാ ഹെൽപ്പ് ഡെസ്ക്ക്.

"ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം” ഇതാണ് നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രഖ്യാപിത പ്രവർത്തനം. തെരുവിൽ വിശക്കുന്നവർക്ക് പൊതിചോറ് വിതരണം ഊർജ്ജിതമാക്കിയത് ഈ ലോക്ക്ഡൗൺ കാലത്താണ്.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയും കോവിഡ് ബാധിച്ച് കൊറൻറെയിനിൽ ഇരിക്കുന്നവർക്കും, ജില്ലാ ഹോസ്പിറ്റലിലും, തെരുവോരത്ത് കഴിയുന്ന അഗതികൾക്കും 150 ഓളം പൊതിച്ചോറ് വിതരണം നടത്തി, വീടുകളിൽ ഭക്ഷണമെത്തിച്ചു, രോഗികൾക്ക് മരുന്നെത്തിച്ചു.

കോവിഡ് ബാധിച്ച് ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കും കോവിഡ് മൂലം ഹോസ്പിറ്റലിൽ കഴിയുന്നവരുടെ ഒപ്പമുള്ളവർക്കും സൗജന്യ ഉച്ചഭക്ഷണം നന്മ ഫൗണ്ടേഷൻ ജില്ലാ ഓഫീസ് കേന്ദ്രികരിച്ച് വിതരണം ചെയ്യാറുണ്ട്.

കഷ്ടതയുടെ ഈ വറുതി കാലത്ത് വിശപ്പാണോ നിങ്ങളുടെ പ്രശ്നം, എങ്കിൽ വിളിക്കാം.
ഫോൺ: 94460 47786

palakkad news
Advertisment