നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ ഹെൽപ്പ് ഡെസ്ക്കൻ്റെ നേതൃത്വത്തിൽ 'ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം' : പതിനൊന്നാം ദിവസം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ ഹെൽപ്പ് ഡെസ്ക്കൻ്റെ നേതൃത്വത്തിൽ "ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം” പദ്ധതിയായ തെരുവിൽ വിശക്കുന്നവർക്ക് പൊതിചോറ് വിതരണം പതിനൊന്ന് ദിവസം പിന്നിട്ടു.

പാലക്കാട് ടൗൺ പ്രദേശത്തെ 50 ഓളം കോവിഡ് രോഗികൾക്കും കൂടാതെ തെരുവോരത്തെയും, ജില്ലാ ഹോസ്പ്പിറ്റൽ പരിസരത്തേയും അഗതികൾക്കുമായി 150- ഓളം പൊതിച്ചോറും, കുപ്പിവെള്ളവും വിതരണംചെയ്തു.

കോവിഡ് മൂലം കോറൻറെയിൻ ഇരിക്കുന്നവർക്കുള്ള ഭക്ഷണപൊതികൾ നൽകി കൊണ്ട് ഇന്നത്തെ പൊതിച്ചോറ് വിതരണം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു

ടൗൺ പ്രദേശത്തുള്ള കോവിഡ് പ്രതിസന്ധിമൂലം പ്രയാസപ്പെടുന്നവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ്കളുടെയും, പൾസ് ഓക്സിമീറ്ററിൻ്റെയും വിതരനോദ്ഘാടനം റിട്ടേർഡ് എസ്.പി കെ.വി ജയൻ നിർവ്വഹിച്ചു.

ജില്ലാ പ്രസിഡണ്ട് വി.എസ് മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി ജിസ്സ ജോമോൻ, ട്രഷറർ ഉണ്ണി നാരയണൻ, അഡ്വ.ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോമോൻ, ഉണ്ണി വരദം, തുടങ്ങിയവർ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി അഹമ്മദ് ഇബ്രാഹിം, ഹെൽപ്പ് ഡെസ്ക്ക് കൺവീനർ ലുഖ്മാനുൽ ഹക്കിം, ജോയിൻറ്സെക്രട്ടറി അഡ്വ.എം രാജേഷ്, അൻസാരി ജനസേവന മെഡിക്കൽസ്, എക്സൈസ് ഉദ്യോഗസ്ഥർ, ഇ.എൻ.സി.കേഡറ്റുകളായ മനു സാംസൺ, സ്നേഹ, അവിഗ്‌ന, ആകാശ്, ഗൗരിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

palakkad news
Advertisment