കോഴിക്കോട്: നന്മ കോരങ്ങാടിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനാ പ്രവർത്തകർ മാതൃകയാക്കണമെന്നും, നന്മ കോരങ്ങാട് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/yMahGbfSCbCNdBorilMm.jpg)
കോരങ്ങാട് വളപ്പിൽ പൊയിൽ പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസമായി കാലമായി മോട്ടോർ തകരാറിലായതിനെ തുടർന്ന് മുടങ്ങിക്കിടന്നിരുന്ന കുടിവെള്ള പദ്ധതി നന്മ കോരങ്ങാടിൻ്റെ സഹായത്താൽ 80-ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരുന്ന കുടിവെള്ള പദ്ധതിയാണ് പുനഃരാരംഭിക്കുന്നത്.
പദ്ധതിക്കാവശ്യമായ അറുപതിനായിരം രൂപയുടെ ചെക്ക് നന്മ കോരങ്ങാട് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, വളപ്പിൽ പൊയിൽ കുടിവെള്ള പദ്ധതി കമ്മിറ്റി കൺവീനർ അഡ്വക്കേറ്റ് എം.വി. മാത്യു വിന് കൈമാറി.
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നന്മ കൊരങ്ങാടിന് വേണ്ടി ഇത്രയും ബ്രഹത്തായ സംഖ്യ സംഭാവനയും, മറ്റും നൽകിയ പ്രവാസി സുഹൃത്ത് ഷംസീറിനെ തങ്ങൾ അഭിനന്ദിച്ചു.
8 വർഷമായി കോരങ്ങാടും പരിസര പ്രദേശത്തുമുള്ള ജനങ്ങളുടെ ആശാ കേന്ദ്രമായി മാറിയ നന്മ കോരങ്ങാട് ( ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫയർ സ്കീം) സന്നദ്ധ സേവന സംഘടന ഈ കോവിഡ് മഹാമാരി പ്രതിസന്ധി ഘട്ടത്തിലും സമൂഹത്തിൽ നിറസാന്നിധ്യമായി മുന്നേറുകയാണ്.
ചടങ്ങിൽ പി.എം സയ്യിദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അഷ്റഫ് കോരങ്ങാട്, ടി. പി അബ്ദുൽ മജീദ്, കെ ടി അബ്ദുൽ മജീദ്. എ പി ഹബീബ് റഹ്മാൻ, മുഹമ്മദ് ഷാഫി, സക്കീർ ഹുസൈൻ, മുനീർ പൂഴിക്കുന്ന് മാട് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us