എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കാർത്തികപ്പള്ളി മഹല്ലിലെ മുഴുവൻ വിദ്യാർത്ഥികളെയും നന്മമരം വാട്സ്ആപ് കൂട്ടായ്മ അനുമോദിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കാർത്തികപ്പള്ളി: ഈ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ നന്മമരം വാട്സ്ആപ് കൂട്ടായ്മ അനുമോദിച്ചു. ഹരിപ്പാട് മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാട്ടിൽ സത്താർ , നന്മമരം വാട്സ്ആപ് കൂട്ടായ്‌മയുടെ മുതിർന്ന ഗ്രൂപ്പ് അംഗം സാഹിദ് പനവേലിൽ ,ഗ്രൂപ്പ് അംഗങ്ങൾ ആയ അൻസർ അമ്പഴവേലിൽ, റമിൻ അമ്പഴവേലിൽ ,തസീബ് ,നിസാംലബ്ബ,സഫീർ, എന്നിവർ നേതൃത്വംനൽകി.

Advertisment

ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനോടോപ്പം കുട്ടികളുടെ രക്ഷിതാക്കൾക്കും ആശംസകൾ അർപ്പിച്ചു. ഈ അംഗീകാരം ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നല്കുന്നുവെന്നു ഓരോ വിദ്യാർത്ഥിയും പറഞ്ഞു.

മുഹമ്മദ് യാസീൻ, മുഹ്സിനാ മുഹമ്മദ്,അഫ്രിൻ നിഷാദ്,ലാമിയ നിയാസ്,നസ്രിൻ ഫാത്തിമ,ഐഷാ ഇർഷാദ്,ആസിയാ . S ,ഹാജറാ സലീം,ഷഹബാസ്,മുഹമ്മദ്‌ റുക്ക്‌സാൻ എന്നിവരുടെ വീടുകളിൽ അവാർഡ് എത്തിച്ചു നൽകി.

നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകുന്ന നന്മമരം വാട്സ്ആപ് കൂട്ടായ്മ ഇപ്പോൾ രക്തദാനം മഹാദാനം എന്ന ഒരു ക്യാമ്പയിൻ വഴി ഗ്രൂപ്പ് അംഗങ്ങളുടെ രക്‌തം നിർണയിച്ചു കൊണ്ടുള്ള ഒരു ഡാറ്റ ശേഖരണം നടന്നു വരുന്നു .

ഇതിനു നേതൃത്വം കൊടുത്തുകൊണ്ട് അൻസർ അമ്പഴവേലിൽ , അബി കാർത്തികപ്പള്ളി എന്നിവരെ കോർഡിനേറ്റർമാർ ആയും തസീബ് ,സഫീർ എന്നിവരെ സബ് കോർഡിനേറ്റർമാർ ആയും ചുമതലപ്പെടുത്തി ..

Advertisment