ഫഹീമ ഹസ്സന്‍
നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിൻറെ (നൻമ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്‌ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു. പ്രശസ്‌ത ഗായകരായ രെഹ് ന , ആബിദ് കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങൾ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി.അൻസാർ കാസ്സിം ന്യൂ ജേഴ്‌സി, പാട്ടുകളെക്കുറിച്ചു വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു.
നൻമ വിദ്യാഭ്യാസവിഭാഗം പ്രോഗ്രാം ലീഡർ ഡോ . മുഹമ്മദ് അബ്ദുൽ മുനീർ , ഹമീദ് ഷിബിലി എന്നിവർ സംസാരിച്ചു.പരിപാടിയിൽ നൻമ പ്രോഗ്രാം ഡയറക്റ്റർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.
ബലിപെരുന്നാളിൻറെ ഭാഗമായി ദുൽഹിജ്ജ രണ്ട് മുതൽ ഡോ. സുബൈർ ഹുദവിയുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. ദിവസവും അര മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം നബിയുടെയും ഹജ്ജിൻറെയും സന്ദേശങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്ന പരിപാടി, ദുൽഹിജ്ജയുടെ രാത്രികളെ ഫലപ്രദമാക്കാൻ സഹായകരമായി.