നരസിംഹത്തിലെ നായിക ഇപ്പോള്‍ കഴിയുന്നത് സോപ്പ് വിറ്റ്, ഐശ്വര്യ പറയുന്നത്

author-image
Charlie
Updated On
New Update

publive-image

നരസിംഹ, പ്രജ, ബട്ടര്‍ ഫ്ലൈസ് തുടങ്ങി ഒരു വലിയ നിര മോഹന്‍ലാല്‍ കോമ്ബോ ചിത്രങ്ങളില്‍ തകര്‍ത്ത് അഭിനയിച്ച ആ താരത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കേട്ടാല്‍ പലര്‍ക്കും അതിശയം തോന്നും. നടി ഐശ്വര്യ ഭാസ്കറിന്‍റെ ഇപ്പോഴത്തെ വരുമാനം സോപ്പ് വിറ്റാണ്. താരം തന്നെയാണ് ഒരു തമിഴ് യൂ ടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത് വ്യക്തമാക്കിയത്.

Advertisment

കടമില്ല, വീട്ടിലും ആരുമില്ല. മകളെ വിവാഹം ചെയ്ത് അയച്ചു. ഇനി തനിക്ക് ആരെങ്കിലും ജോലി തന്നാല്‍ അതിന് പോകാനും താന്‍ തയ്യാറാണെന്നും ഐശ്വര്യ പറയുന്നു. തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കുറച്ച്‌ കാലങ്ങളായി താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഷൂട്ടിങ്ങ് ഇല്ലാത്തതിനാല്‍ വീടുകള്‍ തോറും സോപ്പ് വില്‍ക്കുകയാണ് ജോലി. അതില്‍ താന്‍ സന്തോഷ വതിയാണെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറയുന്നു.

മലയാളത്തിലാണ് ഐശ്വര്യ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. ഒളിയമ്ബുകളില്‍ മമ്മൂട്ടിയുടെ ഒപ്പമായിരുന്നു ആദ്യത്തെ വേഷം. മമഗുരു, റസുക്കുട്ടി,മീര, ബട്ടര്‍ ഫളൈസ്, ഗാര്‍ഡിഷ് എന്നീ ചിത്രങ്ങളും ഐശ്വര്യ അഭിനയിച്ചു.1994-ല്‍ തന്‍വീര്‍ അഹമ്മദിനെ വിവാഹം ചെയ്തെങ്കിലും 1996-ല്‍ ഇവര്‍ പിരിഞ്ഞു. സിനിമയില്‍ നിന്നും മാറിയ ശേഷം നിരവധി സീരിയലുകളില്‍ തമിഴിലും, മലയാളത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Advertisment