ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്നത് നഗ്നചിത്രങ്ങള്‍, പരാതിയുമായി ദിലീപ് ചിത്രത്തിലെ നടി

New Update

ദിലീപ് നായകനായ 'കിംഗ് ലയര്‍' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ച നടിയാണ് നടാഷ സൂരി. സിനിമയില്‍ നടാഷ എന്നു പേരുള്ള മോഡല്‍ ആയാണ് താരം എത്തിയത്. ഇപ്പോള്‍ നാടഷ പരാതിയുമായി സൈബര്‍ സെല്ലിന്റെ അടുത്ത് എത്തിയിരിക്കുകയാണ്.

Advertisment

publive-image

തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം വരുന്നത് നഗ്‌ന ചിത്രങ്ങളാണെന്നാണ് താരത്തിന്റെ പരാതി. നടാഷ സിംഗ് സൂരി എന്ന വ്യാജ അക്കൗണ്ടില്‍നിന്ന് ബാത്‌റൂമില്‍നിന്നുള്‍പ്പെടെയുള്ള മുഖം വ്യക്തമാക്കാതെയുള്ള നഗ്‌ന ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്.

ഫ്ലിന്‍ എന്ന വ്യക്തിയാണ് അയാളുടെ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്ന് നടി ആരോപിച്ചു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ് നടാഷ. 2006 ലാണ് നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ദിഖാണ് 'കിംഗ് ലയര്‍' സംവിധാനം ചെയ്ത്.

actress natasha suri naked photos model google
Advertisment