New Update
ബാംഗ്ലൂർ : റോഡ് ഷോയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് നോട്ടുകൾ വാരി വിതറി കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രജ ധ്വനി യാത്ര കഴിഞ്ഞ ദിവസം മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ആയിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം.
Advertisment
ഒരു ബസിന് മുകളിൽ നിന്ന ശിവകുമാർ റാലിയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് 500ന്റെ നോട്ടുകൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ സാദ്ധ്യതയുള്ള നേതാവാണ് ശിവകുമാർ.
ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കോൺഗ്രസ്. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വീഡിയോ പ്രചരിച്ചതോടെ വലിയ ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്.