New Update
ദില്ലി:സത്യമാണ് തന്റെ ആയുധമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. 'മോദി' പരാമർശത്തിലെ മാനനഷ്ടക്കേസിൽ സ്ഥിരജാമ്യം ലഭിച്ച ശേഷമുള്ള പ്രതികരണത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
Advertisment
മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
"മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ സത്യമാണെന്റെ ആയുധം, സത്യമാണെന്റെ അഭയസ്ഥാനവും". രാഹുൽ ട്വീറ്റ് ചെയ്തു.
കുത്തക മുതലാളിമാരുമായുള്ള കേന്ദ്രസർക്കാരിന്റെ അടുപ്പത്തെ സൂചിപ്പിക്കാനാണ് രാഹുൽ മിത്രങ്ങൾ എന്ന വിശേഷണം ഉപയോ​ഗിക്കാറുള്ളത്.
ബജറ്റ് അവതരണ സമയത്തും അത് സർക്കാരിന്റെ മിത്രങ്ങൾക്ക് ​ഗുണം ചെയ്യുന്നതാണെന്ന് രാഹുൽ ആരോപിച്ചിരുന്നു.