കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെ

author-image
Gaana
New Update

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

Advertisment

publive-image

58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്.

അതേസമയം, കോലാർ ഇത്തവണത്തെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.

കൂടാതെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

Advertisment